2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അദ്ദേഹത്തിനെതിരെ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം

 

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ സഞ്ജയ് സിങ് മസാനി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങിനെതിരെ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണും. കനത്ത പ്രചരണമാണ് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്നത്.

ബി.ജെ.പി പാളയം വിട്ട മസാനിയെ ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ തന്നെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.