2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

കണ്ണൂരില്‍ നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു

കണ്ണൂര്‍: നാളെ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. 2017-18 വര്‍ഷത്തെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ജില്ലാ ലേബര്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ചയില്‍ 20 ശതമാനം ബോണസ് നല്‍കാമെന്ന് ധാരണയായി. കഴിഞ്ഞ വര്‍ഷം 19 ശതമാനമായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഇതോടെ 420 രൂപ വര്‍ധിച്ച് 8400 രൂപ ബോണസായി തൊഴിലാളികള്‍ക്ക് ലഭിക്കും. തൊഴിലാഴിലാളികള്‍ക്ക് നാളെ ബോണസ് വിതരണം ചെയ്യുമെന്ന് ബസുടമകള്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.