2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

യു.എസിലെ സിന്‍സിനാട്ടിയില്‍ വെടിവയ്പ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസ് സിന്‍സിനാട്ടി സിറ്റിയിലെ ബാങ്കില്‍ വെടിവയ്പ്പ്. നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സിറ്റിയുടെ തിരക്കേറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഫിഫ്ത്ത് തേഡ് ബാങ്കിലാണ് വെടിവയ്പ്പ് നടന്നത്.

അക്രമിയും സംഭവസ്ഥലത്ത് മരിച്ചിട്ടുണ്ട്. ഗണ്‍മാന്റെ വെടിയേറ്റു മരിച്ചതാണോ ആത്മഹത്യ ചെയ്തതാണോയെന്ന് വ്യക്തമല്ല.

ആക്രമണത്തിനുള്ള കാരണവും വ്യക്തമായിട്ടില്ല. അക്രമി ബാങ്കില്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥരും ഗണ്‍മാനും അക്രമിക്കു നേരെ വെടിയുതിര്‍ത്തുവെന്നും പൊലിസ് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.