2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

സെല്‍ഫിയെടുത്തത് ഇഷ്ടപ്പെട്ടില്ല: ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

ന്യൂഡല്‍ഹി: സെല്‍ഫിയെടുത്തതിന്റെ പേരില്‍ ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങുകയും ശകാരിക്കുകയും ചെയ്ത് ഗായകന്‍ കെ.ജെ യേശുദാസ്. ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം വാങ്ങാന്‍ ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് സംഭവം.

ആരാധകന്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ തട്ടിമാറ്റുകയും പിന്നീട് ഇയാളെ വിളിച്ച് ഫോണ്‍ വാങ്ങി ഫോട്ടോ ഡീലീറ്റ് ചെയ്യുകയുമുണ്ടായി. പിന്നാലെ, മാധ്യമപ്രവര്‍ത്തകരോട് ഇതേപ്പറ്റി മിണ്ടരുതെന്നും അദ്ദേഹം ആംഗ്യം കാണിച്ചു.

പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് അവസാന നിമിഷം യേശുദാസ് പിന്മാറിയിരുന്നു. രാഷ്ട്രപതി കുറച്ചാളുകള്‍ക്കു മാത്രം സമ്മാനിക്കുകയും മറ്റുള്ളവര്‍ക്ക് കേന്ദ്രമന്ത്രിമാര്‍ നല്‍കുമെന്നും അറിയിച്ചതോടെയാണിത്. ഇതോടെ ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങി 68 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. അതിനിടെ, പ്രതിഷേധത്തില്‍ അവസാനം വരെയുണ്ടായിരുന്ന യേശുദാസും ജയരാജും പിന്മാറി ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.