2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

കൂട്ടുകെട്ടുറപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും; ഹൈദരാബാദില്‍ സംയുക്ത റാലി നടത്തും

 

ഹൈദരാബാദ്: തെലങ്കാന നിയമസഭ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും സംയുക്ത റാലി നടത്തുന്നു. ഹൈദരാബാദില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.

നവംബര്‍ അവസാനത്തില്‍ റാലിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും തമ്മില്‍ യോജിച്ച നീക്കമുണ്ടായതിനു ശേഷം, ആദ്യത്തെ വേദിപങ്കിടല്‍ കൂടിയായിരിക്കും ഇത്.

ഡിസംബര്‍ ഏഴിനു നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ടി.ഡി.പി, സി.പി.ഐ വിശാലസഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. തെലങ്കാനയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. 119 അംഗ നിയമസഭയിലേക്ക് കോണ്‍ഗ്രസ് 90 സീറ്റുകളിലും ടി.ഡി.പി 14 സീറ്റുകളിലും ടി.ജെ.എസ്, സി.പി.ഐ പാര്‍ട്ടികള്‍ മൂന്നുവീതം സീറ്റുകളിലുമാണ് മത്സരിക്കുക.

2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിട്ടുന്ന വിശാലസഖ്യത്തിന്റെ പ്രഖ്യാപനം കൂടിയായിരിക്കും ഹൈദരാബാദിലെ റാലി. നേരത്തെ നായിഡു, പ്രധാന പ്രതിപക്ഷ കക്ഷികളായ മമതാ ബാനര്‍ജി, ദേവഗൗഡ, എച്ച്.ഡി കുമാരസ്വാമി, എം.കെ സ്റ്റാലിന്‍ തുടങ്ങിവയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെയെല്ലാം സംഘടിപ്പിച്ച് ഡല്‍ഹിയില്‍ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.