
കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് ചില്ലിക്കാശ് മാത്രമാണ് കുറയുന്നത്. ഇന്ന് കേരളത്തില്‍ പെട്രോളിന് 20 പൈസയും ഡീസലിന് 12 പൈസയും മാത്രമാണ് കുറഞ്ഞത്. നിരന്തരമായ വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും പറഞ്ഞ കാരണം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമായിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ 15 ശതമാനം ഇടിവുണ്ടായി. 85 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ 73.04 ഡോളറാണ് വില.
യു.എസ് ഇറാനു മേല്‍ നവംബര്‍ അഞ്ചു മുതല്‍ ഏര്‍പ്പെടുത്തുന്ന എണ്ണ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങള്‍ ഉല്പാദനം വര്‍ധിപ്പിച്ചതാണ് വില കുറയാന്‍ പ്രധാന കാരണം. ഇന്ത്യയടക്കമുള്ള പ്രധാനപ്പെട്ട എട്ടു രാജ്യങ്ങളെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തടയുന്നത് യു.എസ് ഒഴിവാക്കിയതും വില കുറയാന്‍ കാരണമായി.
ഇന്നത്തെ വില നിലവാരം
കൊച്ചി
പെട്രോള്‍: 80.94 രൂപ
ഡീസല്‍: 77.33 രൂപ
തിരുവനന്തപുരം
പെട്രോള്‍: 82.37 രൂപ
ഡീസല്‍: 78.82
കോഴിക്കോട്
പെട്രോള്‍: 81.29 രൂപ
ഡീസല്‍: 77.69 രൂപ