2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഖാന്‍ അല്‍ അഹ്മറിലേക്ക് ഇസ്‌റാഈല്‍ ബുള്‍ഡോസറുകള്‍ പ്രവേശിച്ചു; ബിദൂയിന്‍ ഗ്രാമം തകര്‍ത്തെറിയും

ജറൂസലം: കടുത്ത പ്രതിഷേധം തുടരുന്നതിനിടിയിലും ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ അധിനിവേശം ശക്തമാക്കി ഇസ്‌റാഈല്‍. ഖാന്‍ അല്‍ അഹ്മറിലെ ബിദൂയിന്‍ ഗ്രാമത്തിലേക്ക് മൂന്ന് ഇസ്‌റാഈലി ബുള്‍ഡോസറുകള്‍ ഇന്ന് പ്രവേശിച്ചു.

ഇരുനൂറോളം ഫലസ്തീനികള്‍ വസിക്കുന്ന ഗ്രാമമാണ് ബിദൂയിന്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇവിടെ തകര്‍ക്കല്‍ നടപടി നടക്കുന്നത്.

ബുള്‍ഡോസര്‍ പോകുന്ന വഴിയില്‍ പ്രതിരോധവുമായി ഫലസ്തീനികള്‍ കിടക്കുകയും ഇരിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ ബലമായി പിടിച്ചുമാറ്റി ബുള്‍ഡോസറുകള്‍ കടന്നുപോയി.

കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ ഏഴു ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 100 ദിവസത്തിലേറെയായി ഇവര്‍ പ്രതിഷേധിച്ചു വരികയായിരുന്നു.

സി മേഖലയില്‍ വരുന്നതാണ് ബിദൂയിന്‍ ഗ്രാമം. ഓസ്‌ലോ കരാര്‍ പ്രകാരം ഇത് ഇസ്‌റാഈലി അധീനതയില്‍ വരുന്ന പ്രദേശമാണ്.

ഇവിടെയുള്ള വീടുകളും ആകെയുള്ള ഒരു സ്‌കൂളും അനുമതിയില്ലാതെയാണ് പണിതതെന്ന് കഴിഞ്ഞ മേയില്‍ ഇസ്‌റാഈല്‍ കോടതി വിധിച്ചു. ഇതു പൊളിച്ചുമാറ്റണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

എന്നാല്‍ കെട്ടിട പെര്‍മിറ്റ് വാങ്ങുകയെന്നത് സാധ്യമല്ലെന്ന് ഫലസ്തീനികള്‍ പറയുന്നു. അനധികൃത ജൂത കുടിയേറ്റം ആസൂത്രണം ചെയ്യുന്ന പ്രദേശമായതിനാല്‍ ഇത് അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

പ്രധാനപ്പെട്ട രണ്ട് അനധകൃത കുടിയേറ്റ മേഖലകളായ മാലി അദുമിം, ക്ഫാര്‍ അദുമിം എന്നിവയുടെ ഇടയിലുള്ള സ്ഥലമാണിത്. ഇതാണ് ബിദൂയിന്‍ ഒഴിപ്പിക്കാന്‍ ഇസ്‌റാഈലിന്റെ ഗൂഢതന്ത്രം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.