2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വടക്കുകിഴക്കേ ഇന്ത്യയില്‍ ഭൂചലനം; പശ്ചിമബംഗാളിലും പ്രകമ്പനം

കൊല്‍ക്കത്ത: വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. പശ്ചിമബംഗാളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അസമില്‍ നിന്നാണ് ഭൂകമ്പത്തിന്റെ ഉല്‍ഭവമെന്നാണ് പ്രാഥമിക വിവരം.

റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അയല്‍രാജ്യമായ ബംഗ്ലാദേശിലും പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ ജമ്മു കശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഝജ്ജാറില്‍ പുലര്‍ച്ചെ 5.43 ഓടു കൂടി 3.1 തീവ്രതയിലും ജമ്മുവില്‍ 5.15 ഓടെ 4.6 തീവ്രതയിലുമാണ് ഭൂകമ്പമുണ്ടായത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.