2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹജ്ജ് 2018: ഹാജിമാരുടെ യാത്രക്ക് 18, 400 ബസുകള്‍; മുത്വവ്വിഫ് എസ്റ്റാബ്ലിഷില്‍ വനിതകള്‍ക്ക് നിയമനം

മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ യാത്രക്കായി ഈ വര്‍ഷം സജ്ജമാക്കിയത് പതിനെട്ടായിരത്തിലധികം ബസുകള്‍. ജനറല്‍ യൂണിയന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍സ് വകുപ്പാണ് ഹാജിമാരുടെ യാത്രക്കായി ബസുകള്‍ സജ്ജമാക്കിയത്. പതിനെട്ടു ലക്ഷത്തോളം ഹാജിമാര്‍ക്ക് 18, 400 ബസുകളാണ് സംവിധാനിച്ചിരിക്കുന്നതെന്ന് യൂണിയന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബിന്‍ മയൂഫ് അല്‍ ഹര്‍ബി അറിയിച്ചു.

ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും സഊദി വിഷന്‍ 2030 ന്റെയും ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കനുള്ള പദ്ധതിയുടെ ഭാഗമായാണ് നൂതന സംവിധാനത്തോടെയുള്ള ബസുകള്‍ സജ്ജീകരിച്ചത്.

ജനറല്‍ ജനറല്‍ യൂണിയന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍സ് വകുപ്പിന്റെ കീഴില്‍ 34 കമ്പനികളാണ് ബസ് സര്‍വ്വീസ് നടത്തുക. തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ നിന്നും മദീനയിലേക്കും തിരിച്ചും പുണ്യ ഭൂമികളെ ബന്ധപ്പിച്ചും സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ യാത്രാ സൗകര്യത്തിനായും വഴിയിലെ തടസ്സങ്ങള്‍ നീക്കുവാനും ഉതകുന്ന രീതിയിലുള്ള ജി.പി.എസ് സംവിധാനഗാളോടെയുള്ള ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.

ഹജ്ജ് സേവനത്തിനു നിയോഗിക്കപ്പെട്ട മുത്വവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റുകളിലും വനിതകളെ നിയമിച്ചു. സഊദിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മുത്വവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്റ്റര്‍ ബോര്‍ഡില്‍ വനിതകളെ നിയമിക്കുന്നത്. നുജൂദ് ഹൈദര്‍ ജമലുല്ലൈല്‍, ഹനാദി അബ്ദുല്‍ ഖാദിര്‍ റമദാനി എന്നീ വനിതകളെയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഹാജിമാരുടെ ചുമതലയുള്ള എസ്റ്റാബ്ലിഷ്‌മെന്റ് ഭരണ സമിതിയില്‍ ഇടം നേടിയത്. സഊദി ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ ആണ് വനിതകളെ നിയമിച്ചു ഉത്തരവിറക്കിയത്.എസ്റ്റാബ്ലിഷ്‌മെന്റിലെ പൊതുകാര്യങ്ങളുടെ ചുമതല, ലേഡീസ് വളണ്ടിയര്‍ കമ്മിറ്റി ചുമതല എന്നിവയാണ് ഇരുവരുടെയും മേല്‍നോട്ടത്തില്‍ ഉണ്ടാവുകയെന്ന് ദക്ഷിണേഷ്യന്‍ മുത്വവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റ് ഡോ: റഹ്ഫത്ത് ബദര്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.