2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇദ്‌ലിബില്‍ ആക്രമണം ശക്തമാക്കി സിറിയന്‍ സൈന്യം; വിമതരുടെ കൈവശമുള്ള അവസാന പ്രവിശ്യയും പിടിച്ചടക്കാന്‍ ശ്രമം

ദമസ്‌കസ്: വിമതരുടെ കൈവശമുള്ള അവസാന പ്രവിശ്യയായ ഇദ്‌ലിബ് പിടിച്ചടക്കാന്‍ സിറിയന്‍ സൈന്യം ശ്രമം തുടങ്ങി. റഷ്യയുടെ പിന്തുണയോടെ ഇവിടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സിറിയന്‍ സേന.

ചൊവ്വാഴ്ച രാവിലെ മാത്രം 23 വ്യോമാക്രമണങ്ങളാണ് മേഖലയെ ലക്ഷ്യംവച്ചുണ്ടായത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

നേരത്തെ ദിര്‍ആ പ്രവിശ്യയില്‍ സൈന്യം നടത്തിയ മുന്നേറ്റത്തിനിടെ അവിടെയുണ്ടായിരുന്ന വിമതരെ ഇദ്‌ലിബിലേക്കാണ് മാറ്റിയിരുന്നത്. വിമതര്‍ കീഴടങ്ങിയതോടെ ദിര്‍ആ പിടിച്ചടക്കുകയും ചെയ്തിരുന്നു. ഇനി വിമതരുടെ കൈയ്യില്‍ ആകെ അവശേഷിക്കുന്നത് ഇദ്‌ലിബ് മാത്രമാണ്. ഇതുകൂടി പിടിച്ചടക്കി ആധിപത്യം പൂര്‍ണമാക്കാനാണ് സൈന്യത്തിന്റെ ശ്രമം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.