2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഊദിയിൽ മലപ്പുറം സ്വദേശിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 

റിയാദ്: സഊദിയിലെ തബൂക്കിൽ  മലപ്പുറം സ്വദേശിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി കോഴിപ്പള്ളി ശശി എന്ന കെ.പി.ബാവ (46) യെയാണ് വാഹനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതതമാണ് മരണ കാരണം. അല്‍ഉലയിലേക്ക് പോയി തിരിച്ചുവരുന്ന വഴിയില്‍  പെട്രോള്‍ പമ്പില്‍ കയറി ഇന്ധനം നിറച്ച ശേഷം കാര്‍ അല്‍പം മുന്നോട്ടുനീക്കി ഓഫ് ചെയ്യുകയായിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുകയോ കാര്‍ ഓടിച്ച് പോകുന്നതോ കാണാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഉറങ്ങാനായി കാർ നിർത്തിയതാണെന്നാണ് കരുതുന്നത്. 

എട്ടു വര്‍ഷമായി തബൂക്ക് അല്‍വതനിയ്യ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടില്‍ പോയി രണ്ട് മാസം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ തിരിച്ചെത്തിയത്. ഭാര്യ: സജില. പ്ലസ് വണ്‍ വിദ്യാര്‍ഥി വിഷ്ണു, ഏഴാം തരം വിദ്യാര്‍ഥിനി ആര്യ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി സി.സി.ഡബ്ല്യു വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.