2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

1000 രൂപയ്ക്ക് എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാം, എയര്‍ ഏഷ്യയില്‍ 399 രൂപയ്ക്ക് അന്താരാഷ്ട്ര ടിക്കറ്റ്- റൂട്ടുകള്‍ ഇവിടെ

മറ്റ് എയര്‍ലൈനുകളുടെ പാതയില്‍ സര്‍ക്കാര്‍ നിയന്ത്രിത സര്‍വീസായ എയര്‍ ഇന്ത്യയും. ഓഫര്‍ പ്രൈസില്‍ ടിക്കറ്റ് സ്വന്തമാക്കി യാത്ര ചെയ്യാനാണ് എയര്‍ ഇന്ത്യ അവസരമൊരുക്കുന്നത്. 1000 രൂപയുടെ ടിക്കറ്റില്‍ വിവിധ റൂട്ടുകളില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം.

നവംബര്‍ 20 മുതലാണ് ഓഫര്‍ നിലവില്‍ വരിക. ഈ റൂട്ടുകളിലാണ് 1000 രൂപ മുതല്‍ 3000 രൂപ വരെയുള്ള കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുക.

എയര്‍ ഏഷ്യയില്‍ 399 രൂപ മുതല്‍

എയര്‍ ഏഷ്യയും മികച്ച ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 399 രൂപ മുതല്‍ 1999 രൂപ വരെയുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര റൂട്ടുകളിലാണ് ഈ ഓഫറെന്നതും പ്രത്യേകതയാണ്. 2019 മെയ് ആറിനു 2020 ഫെബ്രുവരി നാലിനും ഇടയിലുള്ള യാത്രയ്ക്കാണ് ഓഫര്‍.

ഈ ആഴ്ച മുതല്‍ നവംബര്‍ 18 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. വണ്‍ വേ ടിക്കറ്റിന്റെ നിരക്കാണിത്. തിരിച്ചുവരാന്‍ വേറെ ടിക്കറ്റെടുക്കേണ്ടി വരും. ഏഷ്യ, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളിലെ 120 സ്ഥലങ്ങളിലേക്ക് ഓഫര്‍ ലഭ്യമാണ്.

 


ശ്രദ്ധിക്കുക: നിബന്ധനകള്‍ കൃത്യമായി വായിച്ച് മാത്രം ടിക്കറ്റെടുക്കുക

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.