2017 November 12 Sunday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

റെയ്‌ന സഞ്ചരിച്ച റേഞ്ച്‌റോവര്‍ അപകടത്തില്‍പെട്ടു; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍ നിന്നു കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലേക്കു പോകുന്നതിനിടെയാണ് അപകടം.

ചൊവ്വാഴ്ച ഉച്ചയോടെ ഇറ്റാവയ്ക്കടുത്താണ് റെയ്‌ന സഞ്ചരിച്ച റേഞ്ച്‌റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ നിന്ന് താരം അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പൊലിസ് ഏര്‍പ്പാടാക്കിയ മറ്റൊരു വാനഹത്തിലാണ് പിന്നീട് താരം യാത്ര തുടര്‍ന്നത്. വേഗത കുറവായിരുന്നത് കൊണ്ടാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു.

ഇന്ത്യന്‍ ബ്ലൂടീമിന്റെ ക്യാപ്റ്റനാണ് റെയ്‌ന. ബുധനാഴ്ചയാണ് ടൂര്‍ണമെന്‍റിലെ അടുത്ത മത്സരം നടക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.