
അതൊരു വ്യാജ ബില്ലാണ്. ‘പെട്രോള്‍ വില കുറയണമെങ്കില്‍ മോദിക്ക് ഇനി വോട്ടു ചെയ്യാതിരിക്കൂ’- എന്ന് പെട്രോള്‍ ബില്ലിന്റെ അടിയില്‍ കുറിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം.
മുംബൈ സായ് ബാലാജി പെട്രോളിയം ഡീസലറുടെ ബില്ലാണ് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഇവിടെ നിന്ന് അടിക്കുന്ന ബില്ലിന്റെ അക്ഷരങ്ങളില്‍ നിന്ന് നല്ല വ്യത്യാസവും വ്യാജബില്ലില്‍ കാണാനുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു പെട്രോള്‍ പമ്പ് തന്നെ ഈ സ്ഥലത്ത് ഇപ്പോഴില്ലെന്നാണ് ‘ദ ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 ലെ ബില്ലില്‍ മാറ്റം വരുത്തിയാണ് വ്യാജനെ ഉണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു.