2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് രാജാവിനോട് ട്രംപ് ആവശ്യപ്പെട്ടു

നിസാര്‍ കലയത്ത്

ജിദ്ദ: ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനോട് ആവശ്യപ്പെട്ടു. ടെലിഫോണ്‍ വഴിയാണ് ട്രംപ് സഊദി രാജാവുമായി ചര്‍ച്ച നടത്തിയത്.

ചൊവ്വാഴ്ച ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഖത്തറിനെതിരെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധമടക്കം ചര്‍ച്ചയായിരുന്നു. ഇതിന്റെ ഭാഗമായാണ് ട്രംപ് സഊദി രാജാവുമായി ബന്ധപ്പെട്ടത്. ഒരു വര്‍ഷത്തിനടുത്തായി തുടരുന്ന തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഖത്തറുമായി തകര്‍ത്ത ബന്ധം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാര്‍ദവും പുന:സ്ഥാപിക്കണം. ഇറാനെതിരെ ഒരു ഐക്യമുന്നണി രൂപീകരിക്കേണ്ടതുണ്ട്. വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി ഉന്നത തലത്തിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്നും അമേരിക്ക മുന്നോട്ടു വച്ചു. ഏപ്രില്‍ രണ്ടിനാണ് സല്‍മാന്‍ രാജാവിനെ ഫോണില്‍ വിളിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സല്‍മാന്‍ രാജാവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News