2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിയില്‍ ബന്ധു നിയമനം നടത്തിയ ഉദ്യോഗസ്ഥനു ജയിലും പിഴയും

140 ഉദ്യോഗസ്ഥരെയാണ് ഇയാള്‍ അനധികൃതമായി നിയമിച്ചത്

ജിദ്ദ: സഊദിയില്‍ സര്‍ക്കാര്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് സ്ഥാപനത്തില്‍ ബന്ധു നിയമനം നടത്തിയ ഉദ്യോഗസ്ഥനു ജയിലും പിഴയും ശിക്ഷ വിധിച്ചു.

ബന്ധുക്കളടക്കം 140 ഉദ്യോഗസ്ഥരെയാണു ഇയാള്‍ അനധികൃതമായി നിയമിച്ചത്. ഇതില്‍ 44 പേര്‍ ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ യോഗ്യതകള്‍ ഇല്ലാത്തവരായിരുന്നു.

46 ജോലി വാക്കന്‍സികള്‍ ഉള്ളതിലേക്ക് 186 ഉദ്യോഗസ്ഥരെയാണു ആകെ നിയമിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ 61 പേരുടെ ശമ്പളം നിശ്ചിത പരിധിക്കും മുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

നിയമിച്ചവരില്‍ തന്നെ 18 പേര്‍ക്ക് തങ്ങളുടെ ജോലി എന്താണെന്ന് അറിയാത്തവരോ ജോലിക്ക് ഹാജരാകാത്തവരോ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സമീപകാലത്തായി അധികൃതര്‍ ശക്തമായ പരിശോധനകളാണു നടത്തുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.