2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പുണ്യ ഭൂമിയിലെ ആദ്യ ജുമുഅയിൽ ധന്യരായി ഇന്ത്യൻ ഹാജിമാർ 

 
മക്ക: പുണ്യ ഭൂമിയിലെത്തിയ ഇന്ത്യൻ ഹാജിമാർ ആദ്യ ജുമുഅയിൽ പങ്കു കൊണ്ടു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നും ആരംഭിച്ച ഹജ്ജ് സംഘം ആദ്യ ജുമുഅയിൽ തന്നെ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് . ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന മദീനയിലെത്തിയ ഇന്ത്യൻ ഹാജിമാർ മദീനയിലെ പ്രവാച പള്ളിയിലും സ്വകാര്യ ഹജ്ജ് സർവ്വീസ് മുഖേന മക്കയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർ മക്കയിലെ ഹറം പള്ളിയിലുമാണ് ജുമുഅ നിസ്കാരത്തിൽ സംബന്ധിച്ചത്. മക്കയിലെ മസ്‌ജിദുൽ ഹറാമിലെ ജുമുഅക്കും ഖുതുബ പ്രസംഗത്തിനും ഡോ: ഫൈസൽ ഗസാവിയും മദീനയിലെ പ്രവാചക പള്ളിയിൽ ശൈഖ് ഹുസൈൻ ആള് ശൈഖ് എന്നിവരും നേതൃത്വം നൽകി. 
 
      മക്കയിലും മദീനയിലും ഇന്ത്യൻ ഹാജിമാർക്ക് തുണയായി മലയാളി ഹജ്ജ് സേവക സംഘങ്ങൾ അണി  നിരന്നത് ഏറെ സഹായകരമാണ്. ഇരു നഗരികളിലും വെള്ളിയാഴ്ചകളിൽ അനുഭവപ്പെടുന്ന തിരക്കിൽ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു  കൊടുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ ഹജ്ജ് സേവക സംഘങ്ങൾ നേരത്തെ തന്നെ ഒരുക്കിയിയിരുന്നു. കൂടുതൽ ഇന്ത്യൻ ഹജ് തീർത്ഥാടകർ വന്നിറങ്ങിയ  മദീനയിൽ കെ എം സി സി യുടെയും ഹജ്ജ് വെൽഫെയർ ഫോറത്തിന്റെയും നേതൃത്വത്തിലാണ് ഹാജിമാർക്ക് വേണ്ട സഹായവുമായി ഹജ്ജ് സേവക സംഘങ്ങൾ പ്രവർത്തിക്കുന്നത്.ഹാജിമാർ  കൂടുതൽ ബുദ്ധിമുട്ടുകയും വഴി തെറ്റാൻ സാധ്യതയുള്ളതുമായ മക്കയിൽ വിഖായയുടെ നേതൃത്വത്തിൽ നല്ലൊരു സംഘം വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചതും ഹാജിമാർക്ക് ഏറെ അനുഗ്രഹമായി. മറ്റു വിവിധ സംഘങ്ങളും ഇവിടെ  പ്രവർത്തിക്കുന്നുണ്ട്.
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.