2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ 11 സിംഹങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി

ജുണാഗഢ്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ 11 സിംഹങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ദുരൂഹസാഹചര്യത്തില്‍ ഇത്രയും സിംഹങ്ങള്‍ മരിച്ചതിനാല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ശ്വാസകോശത്തില്‍ ബാധയേറ്റാണ് ഭൂരിഭാഗം സിംഹങ്ങളും മരിച്ചതെന്ന് ഫോറസ്റ്റ് ഓഫിസര്‍ ഹിതേഷ് വംജ പറഞ്ഞു. രോഗബാധ പകര്‍ന്നതാണ് മറ്റു സിംഹങ്ങള്‍ കൂടി മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ പരിപാലനം നല്‍കി മറ്റുള്ള സിംഹങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗം പകരാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ള സിംഹങ്ങളെ കൂടി ബാധിക്കാതിരിക്കാന്‍ അവയ്ക്ക് പ്രതിരോധന വാക്‌സിന്‍ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചത്ത സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ജുനഗഢ് മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഏതുതരം ബാക്ടീരിയ, വൈറസാണ് ബാധിച്ചതെന്ന് കണ്ടെത്തുമെന്നും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി.എം ചൗധരി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.