2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

ആര്‍.ജെ.ഡി എം.പിയുടെ ഗണ്‍മാനെ വെടിവച്ചു കൊന്നു

പാറ്റ്‌ന: ബിഹാറിലെ ആര്‍.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്റെ ഗണ്‍മാന്‍ മുഹമ്മദ് തൗരീജ് ആലം വെടിയേറ്റുമരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഒരു സ്ഥലത്തേക്കു പോകാന്‍ കാറില്‍ ഇരിക്കുകയായിരുന്നു ആലം. ഇതിനിടയില്‍ മോട്ടോര്‍സൈക്കിളുകളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അഞ്ചു പ്രാവശ്യം ആലമിനെതിരെ നിറയൊഴിച്ചു. ആശുപത്രിയിലേക്കുള്ള വഴിയില്‍ അദ്ദേഹം മരിക്കുകയായിരുന്നു.

നിരവധി കേസുകള്‍ ഉള്ളയാളാണ് ആലം. കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി അദ്ദേഹം സജീവമായി രംഗത്തില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാനൊരുങ്ങിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.