2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റാ ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് (സീനിയര്‍) അന്തരിച്ചു. 94 വയസ്സായിരുന്നു.  അമേരിക്കയുടെ 41-ാമത്തെ പ്രസിഡന്റായിരുന്നു ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 1989 മുതല്‍ 1993 വരെയാണ് അമേരിക്കയുടെ പ്രസിഡന്റായത്. 1981 മുതല്‍ 1989 വരെ അദ്ദേഹം വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

അദ്ദേഹത്തിന്റെ മക്കള്‍ ആയ ജോര്‍ജ് ഡബ്ല്യു ബുഷ് അമേരിക്കയുടെ 43-മത് പ്രസിഡന്റും ജെബ് ബുഷ് ഫ്‌ലോറിഡയുടെ ഗവര്‍ണറും ആയിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.