2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്‌റൈന്‍ കിരീടീവകാശിയുടെ ഭാര്യ ഷെയ്ഖ ഹാല അന്തരിച്ചു

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഭാര്യ ശൈഖ ഹാല ബിന്‍ത് ദുഎൈജ് അല്‍ ഖലീഫ അന്തരിച്ചു. ബഹ്‌റൈന്‍ റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുടെ മാതാവാണ്.

പാവപ്പെട്ടര്‍ക്ക് സഹായഹസ്തം നല്‍കുന്നതില്‍ ഏറെ താത്പര്യം കാണിച്ചിരുന്ന ഷെയ്ഖ ഹാല 2003 ല്‍ ബാലപീഡനത്തിനെതിരെയായ പരിപാടി സംഘടിപ്പിച്ചതിലൂടെ ഏറെ ശ്രദ്ധേയയായിരുന്നു.

ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങള്‍, രാജ കുടുംബാംഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്കു പുറമെ യു.എ.ഇയിലെ ഭരണാധികാരികളായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും, അബൂദബി കിരീടാവകാശി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കളും ശൈഖ ഹാലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.