2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘പള്ളിക്ക് പെട്രോള്‍ ഒഴിച്ചതും തീ കൊളുത്തിയതും പൊലിസുകാരന്‍’; മുസ്തഫാബാദ് ഫാറൂഖിയ്യ മസ്ജിദ് മുഅദ്ദിന്‍

 

ന്യൂഡല്‍ഹി: ’25-ാം തിയ്യതി മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇമാമിനെ അവര്‍ ക്രൂരമായി മര്‍ദിച്ചു’- നോര്‍ത്തീസ്റ്റ് ഡല്‍ഹിയിലെ മുസ്തഫാബാദ് ഫാറൂഖിയ്യ മസ്ജിദില്‍ ബാങ്കുവിളിക്കുന്ന മുഅദ്ദിന്‍ ജലാലുദ്ദീന്‍ ഓര്‍മകള്‍ അയവിറക്കുന്നു. അന്നത്തെ അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് ജലാലുദ്ദീനും. ബിഹാറുകാരനായ ജലാലുദ്ദീന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഈ പള്ളിയില്‍ ജോലി ചെയ്യുകയാണ്.

‘കണ്ണില്‍ കണ്ടവരെയെല്ലാം അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. പിന്നാലെ പള്ളിക്കുള്ളിലും പ്രവേശിച്ചു. അപ്പോള്‍ ഏതാണ്ട് പത്തു പേര്‍ നിസ്‌കരിക്കുന്നുണ്ടായിരുന്നു. എല്ലാവരും പേടിച്ചോടി. ഞാന്‍ മുറിയിലേക്കോടി ലോക്ക് ചെയ്തു. ഒരു പൊലിസുകാരന്‍ അക്രമം അഴിച്ചുവിടുന്നത് വാതിലിന്റെ വിടവിലൂടെ കാണാമായിരുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന പെട്രോള്‍ ഒഴിക്കുകയും തീവയ്ക്കുകയും ചെയ്തു. പൊടുന്നെ എല്ലായിടത്തും തീ പടര്‍ന്നു. പള്ളിയുടെ അടുത്തുണ്ടായിരുന്ന മദ്‌റസയും തീവയ്പ്പില്‍ നശിച്ചു’- അല്‍ ശിഫ ആശുപത്രിയിലുള്ള ജലാലുദ്ദീന്‍ പറയുന്നു.

തീ പിടിച്ച് പുക നിറഞ്ഞതോടെ മുറിയില്‍ നിന്ന് ഇറങ്ങി പുറത്തേക്കോടി. ഇതോടെ എന്നെ കണ്ട പൊലിസ് ലാത്തിവച്ച് അടിക്കാന്‍ തുടങ്ങി. പിന്നാലെ നിരവധി പൊലിസുകാര്‍ എത്തുകയും അടിക്കുകയും ചെയ്തു. ബോധംകെട്ട് വീണ എന്നെ പിന്നീട് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

തലയ്ക്കും കാലിനും കയ്യിനും ഗുരുതരമായ പരുക്കുകളാണ് ജലാലുദ്ദീനുള്ളത്. പൂര്‍ണമായി ഭേദപ്പെടാതെയാണ് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇതോടെയാണ് അല്‍ ശിഫയിലേക്ക് പോയത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.