2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

സമസ്ത ബഹ്‌റൈന്‍- ഉമ്മുല്‍ ഹസം ഏരിയാ ആരോഗ്യ സെമിനാര്‍ നടത്തി

 

മനാമ: സമസ്ത ബഹ്‌റൈന്‍ ഉമ്മുല്‍ഹസ്സം ഏരിയാ കമ്മറ്റി കിംസ് ബഹ്‌റൈന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഉമ്മുല്‍ ഹസം ശാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളും മുന്‍കരുതലും വിശദീകരിച്ച് ?ജീവിക്കാം ആരോഗ്യത്തോടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിനു കിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ രവി ശ്രീനിവാസന്‍ നേതൃത്വം നല്‍കി.

പ്രവാസികളുടെ ജീവിത ശൈലിയാണ് രോഗത്തിന് കാരണമെന്നും രോഗം വന്നാല്‍ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ അഭിപ്രായം തേടി ചികില്‌സിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
മാനസിക സമ്മര്‍ദം കുറക്കാന്‍ എന്താണ് മാര്‍ഗമെന്ന സദസ്സില്‍നിന്നുള്ള ഒരു ചോദ്യത്തിന് ആത്മീയ സദസ്സുകളിലെ പങ്കാളിത്തമുള്‍പ്പെടെയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന് നല്ല പരിഹാരമാണെന്നും നമ്മുടെ ചിലവുകള്‍ വരവിനനുസരിച്ചു നിയന്ത്രിക്കണമെന്നും ഡോക്ടര്‍ വിശദീകരിച്ചു.

ആരോഗ്യസെമിനാര്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

 

ആരോഗ്യ സെമിനാര്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രോഗങ്ങള്‍ക്കെല്ലാം ശിഫയുണ്ടെന്നും അസുഖം പിടിപെട്ടാല്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഡോക്ടറെ കൂടി കാണണമെന്നും ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉപദേശിച്ചു.

ഉമ്മുല്‍ ഹസം ഏരിയ പ്രസിഡന്റ് സുലൈമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സമസ്ത ജന.സെക്രട്ടറി വികെ കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ എസ് എം അബ്ദുള്‍ വാഹിദ്, കേന്ദ്ര കോഓര്‍ഡിനേറ്റര്‍ കാസിം റഹ്മാനി,ശറഫുദ്ധീന്‍ മാരായമംഗലം, ഷാഫി വേളം,ശാഫി പാറക്കട്ട, മജീദ് ചോലക്കോട്,ഗസ്സാലി എന്നിവര്‍ പങ്കെടുത്തു.

 

സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് കിംസ് മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണ്‍ മാര്‍ക്കറ്റിങ് ഇന്‍ചാര്‍ജ് സഹല്‍ വിതരണം ചെയ്തു.
ഏരിയ സെക്രെട്ടറി ഇസ്മായില്‍ പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ നസീര്‍ കുറ്റ്യാടി നന്ദിയും പറഞ്ഞു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.