2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് സ്വീകരണം നല്‍കി

ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ഖത്തറിലെത്തിയ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍, അലിഫ് ഖത്തര്‍, എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍, മുണ്ടക്കുളം ശംസുല്‍ ഉലമ കോംപ്ലക്‌സ് ഭാരവാഹികള്‍ ചേര്‍ന്നു ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

കെ.ബി.കെ മുഹമ്മദ്, സുബൈര്‍ ഫൈസി കട്ടുപ്പാറ, ലക്‌സസ് അസീസ് ഹാജി,അസീസ് കോളയാട്, ജഅ്ഫര്‍ കതിരൂര്‍, റഫീഖ് മാങ്ങാട്, അഷ്‌റഫ് ചക്കോല, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, റഷീദ് യമാനി കൊയിലാണ്ടി, ഇല്യാസ് ദാരിമി മണ്ണാര്‍ക്കാട്, അനസ് യമാനി, ജഅ്ഫര്‍ മുതുപറമ്പ് , അബൂബക്കര്‍ മൗലവി മടവൂര്‍, കൊളത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സുഹൈല്‍ വാഫി, അബ്ദുല്‍ ഹകീം വാഫി, അഷ്‌റഫ് ബാഖവി മാമ്പ, അബ്ദുസ്സലാം കാളികാവ്, ജമാല്‍ മീത്തല്‍വയല്‍, കെ.എസ്.അബ്ദുല്ല, നാസര്‍ കൈതക്കാട്, ഹനീഫ് തളിപറമ്പ് എന്നിവര്‍ സംബന്ധിച്ചു. മുണ്ടക്കുളം എസ്.എം.ഐ.സി ഭാരവാഹികളായ ഗഫൂര്‍ ദാരിമി, കെ.പി ബാപ്പു ഹാജി, സൈന്‍ മൊയ്തീന്‍കുട്ടി ഹാജി, അബ്ദുല്ല വടകര, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ ജിഫ്രി തങ്ങളോടപ്പം ഖത്തറിലെത്തിയിട്ടുണ്ട്. ദോഹയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന തങ്ങള്‍ വെള്ളിയാഴ്ച രാത്രി 6.30ന് കെ എം സി സിയില്‍ നടക്കുന്ന പൊതുസ്വീകരണ പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.