2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പ്രളയകാലത്ത് കാരുണ്യപ്രവര്‍ത്തനം നടത്തിയ ബഹ്‌റൈനി വനിതയെ ആദരിച്ചു

പാന്‍ ബഹ്‌റൈന്‍ 'ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ഫാത്തിമ അല്‍ മന്‍സൂരിക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ് സമര്‍പ്പിച്ചു

 

 

ഉബൈദുല്ല റഹ്മാനി

മനാമ: കേരളത്തില്‍ പ്രളയദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുകയും ദുരിതാശ്വാസക്യാംപുകളില്‍ നേരിട്ടെത്തി സാന്ത്വനം പകരുകയും ചെയ്ത ബഹ്‌റൈനി വനിത ഫാത്തിമാ അല്‍ മന്‍സൂരിയെ ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മകളിലൊന്നായ ബഹ്‌റിന്‍ പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാന്‍ ബഹ്‌റിന്‍ ) ആദരിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് സംഘടനയുടെ ‘ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ‘ഫാത്തിമ അല്‍ മന്‍സൂരിക്ക് സമ്മാനിച്ചത്. ജീവിതത്തിന്റെ അടിസ്ഥാനം മനുഷ്യത്വവും മതേതരമൂല്യങ്ങളും സഹജീവികളോടുള്ള സ്‌നേഹവുമായിരിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ്. പറഞ്ഞു. ചടങ്ങില്‍ ചാരിറ്റി ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ അവാര്‍ഡ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫ്രാന്‍സിസ് കൈതാരത്തിനും അദ്ദേഹം സമര്‍പ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.