2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തൃശൂരില്‍ നിരീക്ഷണത്തിലിരുന്ന ഉത്തരേന്ത്യന്‍ യുവാവ് പുറത്തുചാടി; റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടി

 

വടക്കാഞ്ചേരി (തൃശൂര്‍): കൊവിഡ് -19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഉത്തരേന്ത്യക്കാരനായ യുവാവ് അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. പത്ത് കിലോമീറ്ററോളം പ്രധാന റോഡിലൂടെ സഞ്ചരിച്ച് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ യുവാവിനെ പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് പിടികൂടി അതീവ സുരക്ഷയില്‍ വീണ്ടും മെഡിക്കല്‍ കോളജിലെത്തിച്ചു.

ചെറിയ തോതില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവ് ചൊവ്വാഴ്ച രാവിലെയാണ് കടന്നുകളഞ്ഞത്. രക്ഷപ്പെട്ട വിവരം മണിക്കൂറുകള്‍ക്ക് ശേഷമാണ് അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നു പിടികൂടുകയായിരുന്നു. ലോക്ക്ഡൗണിനെ കുറിച്ചോ, ട്രെയിന്‍ സര്‍വിസുകള്‍ നിലച്ചതോ അറിയാതെ ട്രെയിന്‍ കയറി സ്വന്തം നാട്ടിലേക്ക് പേകാനായിരുന്നു യുവാവിന്റെ ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇയാള്‍ സഞ്ചരിച്ച വഴികളും വിശ്രമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമൊക്കെ വടക്കാഞ്ചേരി അഗ്നിശമന സേന ശുചീകരിച്ച് അണുവിമുക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.