2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

41 ഏക്കര്‍ നെല്‍കൃഷി കൊയ്ത്തുത്സവം നടത്തി

കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ നടക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ഭാഗമായി തരിശ് പാടങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് വേണ്ടി സാലിം അലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 14 ഏക്കര്‍ നെല്‍കൃഷി കൊയ്ത്തുത്സവം കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൈവരീതിയില്‍ കൃഷി ചെയ്യാന്‍ ആവശ്യമായ നാടന്‍ വിത്തുകള്‍ വികസിപ്പിച്ചെടുക്കാന്‍ കൃഷിവകുപ്പ് പദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണകളും ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും കൃഷിഭവന്റെയും സഹകരണത്തോടു കൂടി നാടന്‍ കുറുവയും രക്തശാലിയുമാണ് ഇവിടെ കൃഷി ചെയ്തത്. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ് വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വെള്ളാങ്ങല്ലൂര്‍ എ.ഡി.എ എം.പി ഗോപിദാസ്, കൃഷി ഓഫിസര്‍ സി.ആര്‍ സഞ്ചു, പി. റിങ്കു, വാര്‍ഡ് മെമ്പര്‍ എം.കെ മോഹനന്‍, നിഷാ ഷാജി, കര്‍ഷകരായ ഉണ്ണി മാസ്റ്റര്‍, റിനാസ് മുണ്ടക്കല്‍, കെ.പി ഇല്യാസ് സംസാരിച്ചു. പാരമ്പര്യ കര്‍ഷകനായ വെള്ളോനെ ആദരിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.