2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

40,000 കടന്ന് മഹാരാഷ്ട്ര

തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി കൊവിഡ്

മുംബൈ: കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു. ഇന്നലെ 2,345 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 64 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 41,642 ആയി. മരണം 1,454 ഉം. അതേസമയം രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാവുന്നത്. ഇന്നലെ 776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 13,967 ആയി. ഇന്നലെ മാത്രം ഏഴ് പേര്‍ മരിച്ചു. ഇതുവരെ 94 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ചെന്നൈയില്‍ മാത്രം ഇന്നലെ 567 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയതാണ്. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ചെന്നൈയിലെ കൊവിഡ് ബാധിതര്‍ 8,228 ആയി. തേനി, തെങ്കാശി അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മുംബൈ ധാരാവിയില്‍ ഇന്നലെ 47 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1,425 ആയുയര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.