2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

40 ലക്ഷം പൊടിച്ച് പൊലിസ് വീണ്ടും കാമറകള്‍ വാങ്ങുന്നു

തിരുവനന്തപുരം: നാല്‍പത് ലക്ഷം രൂപ ചിലവഴിച്ച് പൊലിസ് ആവശ്യത്തിനായി കാമറകള്‍ വാങ്ങുന്നു. കഴിഞ്ഞ ജനുവരിയില്‍ 30 ലക്ഷം ചെലവിട്ട് വാങ്ങിയ കാമറകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മിക്കതും ഉപയോഗശൂന്യമായിരിക്കെയാണ് വീണ്ടും പുതിയവ വാങ്ങാന്‍ നീക്കം.
ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വിവിധ കമ്പനികള്‍ നല്‍കിയ ടെന്‍ഡറുകള്‍ നാളെ പൊട്ടിയ്ക്കും. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി നിയോഗിക്കപ്പെട്ട സി.ഐമാര്‍ക്ക് പോക്കറ്റില്‍ സൂക്ഷിക്കാനും തോളത്ത് ഘടിപ്പിക്കാനും സാധിക്കുന്ന കാമറകളാണ് വാങ്ങുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്തിനും കൊച്ചിയ്ക്കുമായി 50 കാമറകളാണ് വാങ്ങിയിരുന്നത്. മെമ്മറി കാര്‍ഡിന്റെ ശേഷിക്കുറവും പെട്ടെന്ന് ചൂടാകുന്നതും കാരണം ഇവയൊന്നും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
മൂന്ന് വര്‍ഷത്തെ വാറന്റിയും വാര്‍ഷിക അറ്റകുറ്റപ്പണിയും ഓഫര്‍ ചെയ്ത ഡല്‍ഹി ആസ്ഥാനമായുള്ള ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യാ ലിമിറ്റഡില്‍ നിന്നാണ് ഇവ വാങ്ങിയത്. എന്നാല്‍ വാറന്റി ഉണ്ടായിരുന്നിട്ടും ഇതിന്റെ തകരാര്‍ ഇതുവരെയും പരിഹരിച്ചിട്ടില്ല. ഈ കമ്പനിയും പുതിയ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
കാമറകളില്‍ നിന്ന് വീഡിയോയും ഫോട്ടോയും വോയ്‌സും കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചിരുന്നെങ്കിലും ഇവ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. കാമറ സാനിധ്യമില്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം കാമറയുടെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു പൊലിസിന്റെ ഉദ്ദേശ്യം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.