2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കശ്മീരില്‍ ഹിമപാതം: 4 സൈനികരും 5 നാട്ടുകാരും മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ ഹിമപാതത്തില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.

അതേസമയം, ഗണ്ടര്‍ബാല്‍ ജില്ലയിലെ സോണ്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു ഹിമപാതത്തില്‍ അഞ്ചു പ്രദേശവാസികള്‍ മരിച്ചു.ഒന്‍പത് പേരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാലുപേരെ രക്ഷിച്ചു.

വടക്കന്‍ കശ്മിരില്‍ രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.