2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്കായി നാലു പേരെ തെരഞ്ഞെടുത്തു; പരിശീലനം റഷ്യയില്‍, ചന്ദ്രയാന്‍ മൂന്നിനും അനുമതി

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് നാല് പേരെ കണ്ടെത്തിയെന്ന് ഐ.എസ്.ആര്‍.ഒ ബംഗളൂരു ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.എസ്.ആര്‍.ഒ മേധാവി കെ. ശിവനാണ് ഇക്കാര്യമറിയിച്ചത്. വ്യോമസേനയില്‍ നിന്നുള്ള നാലു പേരെയാണ് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ജനുവരി മൂന്നാമത്തെ ആഴ്ച മുതല്‍ റഷ്യയില്‍ വിദഗ്ധ പരിശീലനം നല്‍കുമെന്നും
കെ. ശിവന്‍ വ്യക്തമാക്കി.

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ ഈ വര്‍ഷം ഡിസംബറിലുണ്ടാകും. 2021 ജൂലൈയിലായിരിക്കും രണ്ടാംഘട്ട പരീക്ഷണ പറക്ക്ല്‍. 2021 ഡിസംബറില്‍ ബഹിരാകാശ യാത്രികരുമൊത്തുള്ള ഗഗന്‍യാന്‍ പദ്ധതി ദൗത്യം ഇന്ത്യ പൂര്‍ത്തിയാക്കുമെന്നും കെ. ശിവന്‍ വ്യക്തമാക്കി.

ചന്ദ്രയാന്‍ മൂന്നിന് കേന്ദ്ര അനുമതി

ചാന്ദ്ര ദൗത്യത്തിന്റെ മൂന്നാം പതിപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി കെ. ശിവന്‍ അറിയിച്ചു. 2021 ലായിരിക്കും ദൗത്യം. ഓര്‍ബിറ്ററും റോവറും അടങ്ങുന്നതായിരിക്കും പദ്ധതി.

ചന്ദ്രയാന്‍ 2 ന്റെ പരാജയ കാരണവും അദ്ദേഹം വിശദീകരിച്ചു. ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് അവസാന നിമിഷം പരാജയപ്പെടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏഴു വര്‍ഷം പ്രവര്‍ത്തന കാലാവധിയുള്ള ചന്ദ്രയാന്‍ 2 വിലെ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.