2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

സെന്‍കുമാറും സംഘികളും അറിയാന്‍

കുഞ്ഞഹമ്മദ്, പട്ടാമ്പി

ഏറെ കാര്യപ്രാപ്തിയുള്ള ന്യായത്തിനൊപ്പം നില്‍ക്കുന്ന മതേതര ഇന്ത്യക്കു വേണ്ടപ്പെട്ട ഒരു പൊലിസുദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് മുന്‍ പൊലിസ് മേധാവി സെന്‍കുമാറിനു വേണ്ടി താന്‍ സുപ്രിംകോടതിയില്‍ വാദിച്ചതെന്നും ഈ ഉള്ളിലിരിപ്പ് (ആര്‍എസ് എസുകാരല്ല മുസ്‌ലിംകളാണ് അപകടകാരികള്‍ എന്ന ചിന്താഗതിക്കാരനാണെന്ന്) അറിഞ്ഞിരുന്നെങ്കില്‍ താന്‍ സെന്‍കുമാറിനു വേണ്ടി സുപ്രിംകോടതിയില്‍ വാദിക്കുമായിരുന്നില്ലെന്ന് ആ സീനിയര്‍ അഭിഭാഷകന്‍ തന്നെ സമ്മതിക്കുന്നതോടെ ആ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുണച്ചവരുടെയൊക്കെ നിലപാട് വ്യക്തമായിക്കഴിഞ്ഞു. ഒരുപടികൂടി കടന്ന് പിണറായിയെ ഏറെ എതിര്‍ക്കുന്ന മുസ്‌ലിം ലീഗ് ഈ സംഘിയുടെ കാര്യത്തില്‍ പിണറായി നിലപാടായിരുന്നു ശരി എന്നു തുറന്നുപറയാന്‍ മടിച്ചിട്ടില്ല.
ആ നിലയ്ക്ക് സംഘികളൊഴികെയുള്ള എല്ലാ മലയാളികള്‍ക്കും പറയാനും ഓര്‍മപ്പെടുത്താനുമുള്ളത് പ്രധാന മന്ത്രിയടക്കമുള്ള സംഘികള്‍ സ്വന്തം ഭാര്യമാരെ ഉപേക്ഷിച്ച് ഉടുതുണിയില്ലാതെ പശുക്കളെ മേച്ചുനടന്നാല്‍ മക്കളുണ്ടാവില്ലെന്നും എന്നിട്ട് മുസ്‌ലിംകളുടെ അംഗ സംഖ്യ വര്‍ധിക്കുന്നൂ എന്നു വിലപിച്ചിട്ട് കാര്യമില്ലെന്നുമാണ്. അന്നം തിന്നുന്നതിനുള്ള ബുദ്ധിയുണ്ടെങ്കില്‍ മുന്‍ പൊലിസ് മേധാവി സെന്‍കുമാര്‍ ചെയ്യേണ്ടത് അതായിരുന്നു. അല്ലാതെ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുകയല്ല ചെയ്യേണ്ടത്.(ഇല്ലാത്ത ലൗ ജിഹാദിലൂടെയാണ് മുസ്‌ലിം അംഗസംഖ്യ കൂടുന്നതെന്ന പച്ചക്കള്ളം പറയുകയല്ല വേണ്ടത്)പ്രധാനമന്ത്രിയടക്കമുള്ള വര്‍ സ്വന്തം ഭാര്യമാര്‍ക്കൊപ്പം താമസിക്കാന്‍ തയ്യാറായാല്‍ താനെ അംഗസംഖ്യ കൂടിക്കൊള്ളും. സെന്‍കുമാറിന് ബുദ്ധിയുണ്ടെങ്കില്‍ അതാണ് സംഘികളെ ഉപദേശിക്കേണ്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.