2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

376 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി

കൈയേറ്റം കൂടുതല്‍ ഇടുക്കിയില്‍; 110 ഹെക്ടര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കി. നിയമസഭയില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് വിവരം പുറത്തുവിട്ടത്.
376 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണ്, 110 ഹെക്ടര്‍. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇടുക്കി കെ.ഡി.എച്ച് വില്ലേജിലാണ്. വാഗമണ്‍ വില്ലേജില്‍ ചിന്നക്കനാല്‍ വെള്ളക്കുന്നേല്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സഖറിയയാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതെന്നും മന്ത്രി വ്യക്തമാക്കി.
തൃപ്പൂണിത്തുറ ചോയ്‌സ് വില്ലേജില്‍ സിറില്‍ പി.ജേക്കബാണ് കൂടുതല്‍ ഭൂമി കൈയേറിയ മറ്റൊരാള്‍. ഏറ്റവും കുറവ് കൈയേറ്റം നടന്ന ജില്ല കണ്ണൂരാണ്. 0.8903 ഹെക്ടര്‍.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് കൈയേറ്റങ്ങളിലേറെയും. ഇടുക്കി ജില്ലയിലാണ് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. 54,097 ഹെക്ടര്‍ ഭൂമിയാണ് ഇവിടെ സര്‍ക്കാരിനുള്ളത്. ഇതില്‍ 110 ഹെക്ടര്‍ ഭൂമിയാണ് കൈയേറിയത്.
തിരുവനന്തപുരം ജില്ലയില്‍ 74.97 ഹെക്ടര്‍, കൊല്ലം ജില്ലയില്‍ 11.27 ഹെക്ടര്‍, പത്തനംതിട്ട ജില്ലയില്‍ 1.83 ഹെക്ടര്‍, ആലപ്പുഴ ജില്ലയില്‍ 8.06 ഹെക്ടര്‍, കോട്ടയം ജില്ലയില്‍ 8.89 ഹെക്ടര്‍, ഇടുക്കിയില്‍ 110.2 ഹെക്ടര്‍, എറണാകുളം ജില്ലയില്‍ 31.65 ഹെക്ടര്‍, തൃശൂരില്‍ 5.62 ഹെക്ടര്‍, പാലക്കാട്ട് 14.41 ഹെക്ടര്‍, മലപ്പുറത്ത് 6.19 ഹെക്ടര്‍, വയനാട്ടില്‍ 81.25 ഹെക്ടര്‍, കോഴിക്കോട്ട് 5.22 ഹെക്ടര്‍, കണ്ണൂരില്‍ 0.89 ഹെക്ടര്‍, കാസര്‍കോട്ട് 22.85 ഹെക്ടര്‍ ഭൂമിയും സ്വകാര്യവ്യക്തികള്‍ കൈയേറി.
മുന്‍സര്‍ക്കാരിന്റെ കാലത്ത് ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയതായും മന്ത്രി സഭയില്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ വ്യക്തികള്‍ക്ക് 186.33 ഏക്കര്‍ ഭൂമിയും കോട്ടയം ജില്ലയില്‍ സ്വകാര്യവ്യക്തിക്ക് 19.63 ആര്‍ സ്ഥലവും കോട്ടയം താലൂക്കില്‍ വ്യക്തികള്‍ക്ക് 3.55 ഹെക്ടര്‍ ഭൂമിയും സ്വകാര്യ സ്ഥാപനത്തിന് 4.06 ആര്‍ ഭൂമിയും പതിച്ചു നല്‍കി.
കാഞ്ഞിരപ്പിള്ളി താലൂക്കില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 209.16 ഹെക്ടര്‍ ഭൂമിയും മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് 10.11 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് 14.12 ഹെക്ടര്‍ സ്ഥലവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു 0.007 ഹെക്ടര്‍ സ്ഥലവും നല്‍കി. തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ട്രസ്റ്റുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 7.99 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് 10.55 ഹെക്ടര്‍ ഭൂമിയും പതിച്ചുനല്‍കി.
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ സ്ഥാപനത്തിന് 7.28 ഏക്കര്‍ സ്ഥലവും സ്വകാര്യവ്യക്തിക്ക് അഞ്ച് സെന്റും നല്‍കി. വയനാട് ജില്ലയില്‍ സ്വകാര്യവ്യക്തിക്ക് 20.42 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 2.27 ഹെക്ടര്‍ പുറമ്പോക്കും ആലപ്പുഴ ജില്ലയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു 70.03 ആര്‍ ഭൂമിയും പതിച്ചു നല്‍കി. കൊല്ലം ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 31.36 ഹെക്ടര്‍ ഭൂമിയും പതിച്ചു നല്‍കിയതായും മന്ത്രി രേഖാമൂലം അറിയിച്ചു.

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.