2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

37 ലക്ഷവുമായി രണ്ടുപേര്‍ പിടിയില്‍

മുത്തങ്ങ(വയനാട്): മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 37 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശികളായ കമ്മങ്ങോട്ട് വീട്ടില്‍ മുഹമ്മദ് നവാസ്(29), പുളക്കാമണ്ണില്‍ വീട്ടില്‍ മുഹമ്മദ് ഷികില്‍ (28) എന്നിവരെ കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍ നിന്നും താമരശേരിയിലേക്ക് വരികയായിരുന്ന ലോറിയുടെ കാബിന് മുകളിലെ കാരിയറില്‍ ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

ഈ മാസം ഇത് രണ്ടാം തവണയാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണം പിടികൂടുന്നത്. കഴിഞ്ഞ 12ന് വാഹന പരിശോധനക്കിടെ 19 ലക്ഷം രൂപ പിടികൂടിയിരുന്നു. പ്രതികളേയും വാഹനവും പണവും തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പൊലിസിന് കൈമാറി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.വി ഏലിയാസ്, വി .അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.സി പ്രജീഷ്, സി.കെ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.