2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

3,600 കോടി റിയാല്‍ കള്ളപ്പണ കേസ്: 18 ഇന്ത്യക്കാരടക്കം 33 പ്രതികള്‍ക്ക് ശിക്ഷ

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 18 ഇന്ത്യക്കാരടക്കം 33 പ്രതികള്‍ക്ക് സഊദി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 3600 കോടി റിയാലിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 18 ഇന്ത്യക്കാര്‍ കൂടാതെ 15 പേര്‍ സഊദി പൗരന്മാരാണ്.
പ്രതികള്‍ക്ക് 6 മാസം മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. ഇന്ത്യക്കാരെ ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്തുകയും സ്വദേശികള്‍ക്ക് സഊദിക്ക് പുറത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിക്ഷക്ക് സമാനമായ അത്രയും കാലമാണ് രാജ്യത്തിന് പുറത്തേക്കുള്ള വിലക്ക് ഏര്‍പ്പെടുത്തിയത്. 36 പ്രതികളുള്ള കേസില്‍ മൂന്നു പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടു. രണ്ടു ഈജിപ്തുകാരെയും ഒരു സുഡാന്‍ പൗരനെയുമാണ് വെറുതെ വിട്ടത്.
പ്രതികളില്‍ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കുഴല്‍പ്പണ ഇടപാടുകാരാണെന്നാണ് വിവരം. രാജ്യത്തെ വ്യവസായികളുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ്  പണം ദുബൈയിലേക്ക് കടത്തി വെളുപ്പിക്കാന്‍ ശ്രമം നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.