2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു

ഗഡ്‌വാള്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഗഡ്‌വാള്‍ ജില്ലയിലെ പൗരിയിലാണ് സംഭവം. ഒരാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. 45 പേര്‍ ബസിലുണ്ടായിരുന്നു. രാംനഗറില്‍ നിന്ന് ഭോനിലേക്കു പോകുന്ന ബസാണ് മറിഞ്ഞത്. 60 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അധികം പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.