2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഗൂത്തയില്‍ ആക്രമണം തുടരുന്നു: 24 മണിക്കൂറിനിടെ 35 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ പ്രദേശമായ കിഴക്കന്‍ ഗൂത്തയില്‍ വ്യോമാക്രമണം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സിറിയയില്‍ വിമതരുടെ കൈവശമുള്ള അവസാന ശക്തികേന്ദ്രമാണ് കിഴക്കന്‍ ഗൂത്ത. ഇവിടെ 2013 മുതല്‍ സര്‍ക്കാര്‍ സേനയുടെ ഉപരോധം നേരിടുകയാണ്.

4,00,000 ആളുകള്‍ താമസക്കുന്ന ഇവിടെയുള്ള കുറച്ചുപേര്‍ക്ക് ഭക്ഷണവും, വൈദ്യ പരിചരണവും പുറത്തുനിന്ന് എത്തിച്ചിട്ടുണ്ട്.

ഈമാസം ആദ്യം മുതല്‍ കിഴക്കന്‍ ഗൂത്തയില്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്.

സിറിയന്‍ സര്‍ക്കാരും റഷ്യയും ഇറാനും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ആക്രമണത്തിന്റെ തീവ്രത കുറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏഴു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധം കാരണം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ദശ ലക്ഷങ്ങള്‍ രാജ്യം വിട്ടു പോയി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.