2018 March 29 Thursday
ഈ ജീവിതം ഇനിയും ഇങ്ങനെ തുടരട്ടെ എന്ന ദൈവത്തിന്റെ അഭിപ്രായമാണ് ഓരോ പുതിയ കുഞ്ഞും.
-കാള്‍ സാന്റ് ബാഗ്

അയോധ്യയില്‍ രാമ പ്രതിമ: യോഗി കോര്‍പ്പറേറ്റുകളില്‍ നിന്ന് 330 കോടി രൂപ സമാഹരിക്കുന്നു

ലഖ്‌നൗ: അയോധ്യയില്‍ സരയൂ നദിയോടു ചേര്‍ന്ന് നിര്‍മിക്കുന്ന 100 മീറ്റര്‍ ഉയരത്തിലുള്ള രാമ പ്രതിമയ്ക്ക് ഫണ്ട് കണ്ടെത്താന്‍ യു.പി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സമീപിക്കുന്നു. കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.

330 കോടി രൂപ ചെലവിലാണ് രാമ പ്രതിമ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഈയിടെ പുറത്തിറക്കിയ യു.പി ടൂറിസം പദ്ധതിയുടെ ബ്രോഷറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ടൂറിസം പ്രമോഷനു വേണ്ടി കോര്‍പ്പറേറ്റുകള്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

പ്രതിമാ നിര്‍മാണത്തിനു വേണ്ടി യു.പി അല്ല ആദ്യമായി കോര്‍പ്പറേറ്റുകളെ സമീപിക്കുന്നത്.

ഗുജറാത്തില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കു വേണ്ടി 121 കോടി രൂപ എണ്ണ കമ്പനികളാണ് നല്‍കിയത്.

കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് അത്യാസന്ന നിലയിലുള്ള ആശുപത്രികള്‍ക്കു വേണ്ടി ഉപയോഗിച്ചു കൂടേയെന്നാണ് വിമര്‍ശനം. അതിനുള്ള ടൂറിസം മന്ത്രി റീത്ത ബഹുഗുണയുടെ മറുപടി ഇങ്ങനെ: ”കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിന് പരിധിയില്ല. നമ്മള്‍ക്ക് അവരോട് ആവശ്യപ്പെടാമെന്നേയുള്ളൂ. നിര്‍ബന്ധിക്കാനാവില്ല. ഇത് മത ടൂറിസമല്ല. ഇതിനെ തൊഴില്‍ സൃഷ്ടിക്കാനുള്ള ശ്രമമായി കാണൂ. ക്ഷേത്രങ്ങളില്‍ നിക്ഷേപം നടത്താത്ത ഒരു കമ്പനിയെ എങ്കിലും എനിക്ക് പറഞ്ഞുതരൂ. എല്ലാ രാഷ്ട്രീയ നേതാക്കളും ക്ഷേത്രത്തില്‍ പോവും, പോവാത്തവരുണ്ടെങ്കില്‍ കാണിച്ചു തരൂ”


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.