2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

323 പേര്‍ നേര്‍വഴിയില്‍

അശ്‌റഫ് കൊണ്ടോട്ടി

 

കൊണ്ടോട്ടി: സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ‘നേര്‍വഴി’ പദ്ധതിയിലൂടെ നാലു വര്‍ഷത്തിനിടെ 60 ലക്ഷം ചെലവിട്ട് നല്ലനടപ്പിലേക്ക് മാറ്റിയത് 323 കുറ്റവാളികളെ. കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും കുറ്റവാളികളെ നേരായവഴിയില്‍ കൊണ്ടുവരാനുമായി സാമൂഹിനീതി വകുപ്പ് 2014-15 കാലയളവിലാണ് പദ്ധതി ആരംഭിച്ചത്.
കുറ്റവാളികളില്‍ ഗുണകരമായ സ്വഭാവമാറ്റത്തിന് മാനുഷികവും ശാസ്ത്രീയവുമായ സമീപനരീതിയാണ് പദ്ധതയിലൂടെ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്നത്. നല്ലനടപ്പിന് അനിയോജ്യരായ കുറ്റാരോപിതരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. ജയിലിലുള്ള കുറ്റവാളികളെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ സമഗ്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതികളില്‍ എത്തിക്കുകയും ചെയ്യും.
തിരഞ്ഞെടുക്കുന്ന കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും ആവശ്യമാകുന്ന സമയത്ത് മനഃശാസ്ത്രപരമായ ഇടപെടല്‍ നടത്തിയാണ് അവരെ നേര്‍മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നത്. നല്ലനടപ്പിലുള്ളവരുടെ സാമൂഹിക പുനര്‍ഏകീകരണം സാധ്യമാക്കാനും ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്താനുമായി കൃത്യമായ ഇടപെടല്‍ നടത്തും. അവര്‍ വീണ്ടും കുറ്റകൃത്യത്തില്‍പ്പെടുന്നത് തടയിട്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. ജയിലുകളില്‍ ആള്‍പ്പെരുപ്പം കുറയ്ക്കുക, ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
പദ്ധതി നടപ്പിലാക്കാന്‍ ഓരോ ജില്ലകളിലും ഓരോ പ്രൊബേഷന്‍ അസിസ്റ്റന്റുമാരെ 20,000 രൂപ ഓണറേറിയം നല്‍കിയും അഞ്ച് വളണ്ടിയര്‍മാരെ 5,000 രൂപ ഓണറേറിയത്തില്‍ കരാറടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ട്. 2014-15 കാലയളവില്‍ നേര്‍വഴി പദ്ധതിക്ക് ചെലവിട്ടത് 9,60,000 രൂപയാണ്. 2017-18ല്‍ 8,42,667 രൂപയും 2018-19 വര്‍ഷത്തില്‍ 11,23,400 രൂപയും ഈ വര്‍ഷം 30,79,300 രൂപയുമടക്കം 60,05,367 രൂപയാണ് ചെലവിട്ടത്.
പദ്ധതിയിലൂടെ നേര്‍വഴിലായവരില്‍ 51 പേരും കൊല്ലം ജില്ലയിലുള്ളവരാണ്.
തിരുവന്തപുരം- 37, ആലപ്പുഴ- 30, പത്തനംതിട്ട- 16, കോട്ടയം, കോഴിക്കോട്- 26, മലപ്പുറം, വയനാട്- 29, ഇടുക്കി- 24, എറണാകുളം, തൃശൂര്‍, കണ്ണൂര്‍- 12, കാസര്‍കോട്- 10, പാലക്കാട്- 9 എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ നല്ലനടപ്പിലേക്ക് മാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News