2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

32 വര്‍ഷം കഴിഞ്ഞിട്ടും ഉദുമ ദൊഡ്ഡി കോളനിവാസികള്‍ക്ക് പട്ടയമില്ല

 

ഉദുമ: ജില്ലയിലെ 2247 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പട്ടയം വിതരണം ചെയ്തപ്പോള്‍ ഉദുമ പാക്യാര കരിപ്പോടി ദൊഡ്ഡി കോളനിയിലെ ആറു കുടുംബങ്ങള്‍ക്ക് 32 വര്‍ഷമായിട്ടും പട്ടയം ലഭിച്ചില്ല.
മറിയുമ്മ, തങ്കമണി, നഫീസ, മഞ്ചമ്മ, മറിയക്കുഞ്ഞി, ആമിന എന്നിവരാണു പട്ടയം കിട്ടാത്ത ഭൂമിയില്‍ അധിവസിക്കുന്നത്.
റോഡ് പുറമ്പോക്ക് ഭൂമിയില്‍ ചെറിയ കുടിലുകളിലാണ് ഇവരുടെ താമസം. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉള്‍പ്പെടുന്ന കുടുംബത്തിന് ഇതുവരെയും റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. സൗജന്യമായി ലഭിച്ച വൈദ്യുതി മാത്രമാണ് ഇവര്‍ക്ക് ഏകആശ്വാസം.
കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ബി.ആര്‍.സി.സി വിതരണം ചെയ്യുന്ന വെള്ളം പോലും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ കോളനിവാസികള്‍ക്കു ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.