2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

3060 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നിരഞ്ജന്‍

 

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പത്തു വയസുകാരന്റെ ഒന്നരവര്‍ഷത്തെ സ്വകാര്യ സമ്പാദ്യക്കുടുക്ക പൊട്ടിച്ചു. 
കുടുക്ക പൊട്ടിയപ്പോള്‍ 3060 രൂപയാണ് കിട്ടിയത്. അപ്പോള്‍ തന്നെ അമ്മയുടെ കൂടെ കലക്ടറെക്കണ്ട് തുത കൈമാറി. തിരുവാറ്റ കുടയംപടി മാലോത്ത് വീട്ടില്‍ നിരഞ്ജന്‍ എം. നായരാണ് താന്‍ പലപ്പോഴായി സ്വരുക്കൂട്ടി വച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 
വടവാതൂര്‍ ഗിരിദീപം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.അച്ഛന്‍ മുരളി കൃഷ്ണന്‍ ടൗണില്‍ ഡ്രൈക്ലിനിങ് കട നടത്തുന്നു. അമ്മ സുകന്യ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.