2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ശബ്ദരേഖ തന്റേത്,പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കും: കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ

കൊല്ലം: അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവുമായുള്ള വാടസാപ്പ് സന്ദേശത്തിലുള്ളത് തന്റെ ശബ്ദമാണെന്ന് വൈസ് പ്രസിഡന്റ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശബ്ദരേഖ പുറത്തുപോയത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ തിരിച്ചടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ല. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും അമ്മയെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ഗണേഷ് പറഞ്ഞു.

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ടുദിവസംകൊണ്ട് അടങ്ങുമെന്നും രാജിവച്ച നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണെന്നും അവര്‍ സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്നും ഗണേഷ് പറഞ്ഞതാണ് പുറത്തുവന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.