2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചുവെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ, സൈനികരും കല്ലേറുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 16 വയസ്സുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു.

തീവ്രവാദികള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഥുംന ഗ്രാമത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

ഒരു വീടിനുള്ളിലായിരുന്നു മൂന്നുപേരും. സൈന്യം വീട് വളഞ്ഞെങ്കിലും സാധാരണക്കാരും ഉള്ളതിനാല്‍ ഓപ്പറേഷന്‍ വൈകിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൈനികരും തീവ്രവാദികളും തമ്മില്‍ വെടിവയ്പ്പ് നടന്നുവെന്നും ശേഷം വീടിനുള്ളിലുണ്ടായിരുന്ന സാധാരണക്കാരെയെല്ലാം രക്ഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥര്‍ക്കു നേരെ ഒരു കൂട്ടം ആളുകള്‍ കല്ലെറിയുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സൈന്യം പ്രയോഗിച്ച പെല്ലെറ്റ് പ്രയോഗത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു.

ഫൈസാന്‍ അഹമ്മദ് എന്ന 16 കാരനാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഫൈസാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം അറിയിക്കുകയായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.