2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

 

കോട്ടയം: വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ മാങ്ങാനം സ്വദേശിയായ 83 കാരന്‍, ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ 42 കാരന്‍ എന്നിവര്‍ക്ക് പുറമേ കുവൈറ്റില്‍ നിന്നെത്തിയ നീണ്ടൂര്‍ സ്വദേശിയായ 31കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ്  സ്ഥിരീകരിച്ചത്.

 

വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനിടെ കുവൈറ്റില്‍ നിന്നെത്തിയ രണ്ടു വയസുകാരന്‍ രോഗമുക്തനായി. കുവൈറ്റില്‍ നിന്നും ഗര്‍ഭിണിയായ മാതാവിനൊപ്പം എത്തിയ ഉഴവൂര്‍ സ്വദേശിയായ രണ്ടു വയസുകാരനാണ് ഇന്ന് കൊവിഡ് മുക്തനായത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാവ് കൊവിഡ്  ബാധിച്ച് ചികിത്സയിലാണ്. 

നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കൊവിഡ്  ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ഇവര്‍ക്ക് പുറമേ മഹാരാഷ്ട്ര യില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയും കൊവിഡ്  ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.