2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

2900 കോടിയുടെ ഡാവിഞ്ചി ചിത്രം വാങ്ങിയത് സഊദി രാജകുമാരന്‍

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ’സാല്‍വേറ്റര്‍ മുണ്ടി’ ചിത്രം വാങ്ങിയത് സഊദി രാജകുമാരന്‍ ബദര്‍ ബിന്‍ അബ്ദുല്ലയാണെന്ന് റിപ്പോര്‍ട്ട് . 2017ല്‍ നടന്ന ലേലത്തില്‍ 2900 കോടി രൂപക്കാണ് (450 മില്യന്‍ ഡോളര്‍) ചിത്രം വിറ്റുപോയത്. യു.എസിലെ ക്രിസ്റ്റീസ് ലേലസ്ഥാപനമായിരുന്നു ചിത്രം ലേലത്തില്‍വച്ചത്.
എന്നാല്‍ ചിത്രം വാങ്ങിയതാരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലണ്ടനിലെ ചിത്ര വ്യാപാരിയായ കെന്നി സാച്ച്റ്റര്‍ ആര്‍ട്ട്‌ന്യൂസ് വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സ്ഥിരീകരിച്ച് വാള്‍സ്ട്രീറ്റ് ജേണലും രംഗത്തെത്തിയിട്ടുണ്ട്. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമാണ് സാല്‍വേറ്റര്‍ ഡാവിഞ്ചി. യേശുക്രിസ്തുവിനെയാണ് ഡാവിഞ്ചി സ്വന്തം ഭാവനയില്‍ വരച്ചിരിക്കുന്നത്. നിരവധി വിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ള ഈ ചിത്രം ലോകത്തില്‍ ഏറ്റവും വിലകൂടിയ ചിത്രമായിട്ടാണ് കരുതുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News