2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

തങ്ങളില്‍ നിന്ന് സഹായം കൈപ്പറ്റി ഇന്ത്യ പ്രതിമ നിര്‍മിച്ച് ധൂര്‍ത്തടിക്കുന്നു; കണക്ക് പറഞ്ഞ് ബ്രിട്ടണ്‍

 

ലണ്ടന്‍: പട്ടേല്‍ പ്രതിമാ വിവാദം രാജ്യത്തിനു പുറത്തേക്കും വ്യാപിക്കുന്നു. ശക്തമായ വിമര്‍ശനമാണ് ബ്രിട്ടണില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. തങ്ങളില്‍ സഹായം സ്വീകരിച്ച് ഇന്ത്യ ധൂര്‍ത്തടിക്കുകയാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും എം.പിമാരും രംഗത്തെത്തി.

ദ ഡൈലി മെയിലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇന്ത്യയെ കടുത്ത രീതിയിലാണ് വിമര്‍ശിക്കുന്നത്. യു.കെ തങ്ങളുടെ നികുതിയില്‍ നിന്ന് 1.17 ബില്യണ്‍ പൗണ്ട് ഇന്ത്യയ്ക്ക് നല്‍കുമ്പോള്‍, ഇന്ത്യ ഏകതാ പ്രതിമയ്ക്കു വേണ്ടി 330 മില്യണ്‍ പൊടിച്ചുകളഞ്ഞുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.

സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ബ്രിട്ടണ്‍ സഹായം നല്‍കിയതെന്ന് ലേഖനത്തില്‍ പറയുന്നു.
പ്രതിമയ്ക്കു വേണ്ടി തറക്കല്ലിട്ട 2012 ല്‍ യു.കെ ഇന്ത്യയ്ക്കായി 300 മില്യണിന്റെ സഹായം നല്‍കി. 2013 ല്‍ 268 മില്യണ്‍ പൗണ്ടും 2014 ല്‍ 278 മില്യണ്‍ പൗണ്ടും 2015 ല്‍ 185 മില്യണ്‍ പൗണ്ടും നല്‍കി.

ടോറി എം.പി പീറ്റര്‍ ബോണും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പ്രതിമ നിര്‍മിക്കാന്‍ ശേഷിയുള്ള ഇന്ത്യയ്ക്ക് ഇനി യു.കെ പണം നല്‍കേണ്ടതില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് എം.പി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.