2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹിമാചലില്‍ സ്‌കൂള്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു

കാന്‍ഗ്ര: സ്‌കൂള്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ കാന്‍ഗ്ര ജില്ലയിലാണ് അപകടം. ബസ് 100 അടി താഴ്ചയിലേക്കു പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു സ്വകാര്യ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് വളയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു പതിക്കുകയായിരുന്നു.

സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ചില കുട്ടികള്‍ ബസിനകത്ത് പെട്ടിരിക്കുകയാണെന്നാണ് നിഗമനം.

അഞ്ചാം ക്ലാസിലും അതിനു താഴെയും പഠിക്കുന്ന കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നവരില്‍ അധികവും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.