2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ചൈനയില്‍ രൂക്ഷമായ ചുഴലിക്കാറ്റ്: 100 പേര്‍ മരിച്ചു

ജിയാന്‍സു: ചൈനയിലെ ജിയാന്‍സു പ്രവിശ്യയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് 100 പേര്‍ മരിച്ചു. എണ്ണൂറോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. യാന്‍ചെങ് നഗരത്തിനു സമീപത്ത് 125 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചുവീശുന്നതെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

കാറ്റില്‍ ഗ്രാമങ്ങളിലെല്ലാം വ്യാപക നാശനഷ്ടമുണ്ടായി. വൈദ്യുത ലൈനുകളും ഗതാഗതവും പൂര്‍ണമായി നിലച്ചസ്ഥിതിയിലാണ്. പരുക്കേറ്റവരില്‍ പകുതി പേരും ഗുരുതര നിലയിലാണെന്ന് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തസ്ഥലത്ത് എല്ലാവിധ രക്ഷാപ്രവര്‍ത്തനവും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉത്തരവിട്ടു.

കഴിഞ്ഞ ആഴ്ചകളില്‍ ശക്തമായ മഴ ദക്ഷിണ ചൈനാ പ്രദേശങ്ങളെ ദുരിതത്തിലാക്കിയിരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഈയാഴ്ച ആദ്യം 22 പേര്‍ മരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.