2017 December 11 Monday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍; സിലിച്ചിലിനെ തറപറ്റിച്ച് കീരിടം ചൂടി

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ വീണ്ടും കിരീടം ചൂടി. ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ കീഴ്‌പ്പെടുത്തിയാണ് ഫെഡററുടെ നേട്ടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍: 6-3, 6-1, 6-4. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഈ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ചിട്ടുണ്ട് ഫെഡറര്‍.

റോജര്‍ ഫെഡററുടെ എട്ടാം വിംബിള്‍ ഡണ്‍കിരീടം ആണിത്. 19-ാമത് ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഇനി 35 കാരനായ ഫെഡററുടെ പേരില്‍ ആയിരിക്കും. ഇതിന് മുന്‍പ് വിംബിള്‍ഡണ്‍ നേടിയത് 2003, 2004, 2005, 2006, 2007, 2009, 2017 വര്‍ഷങ്ങളില്‍. പീറ്റ് സാംപ്രാസ്, മാറ്റ് റെന്‍ഷോ എന്നിവരെ മറികടന്നു.

അമേരിക്കയുടെ സാം കുറെയെ ആയിരുന്നു സിലിച്ച് സെമിഫൈനലില്‍ തോല്‍പിച്ചത്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ ജേതാവും ആയ ആന്‍ഡി മുറേയെ അട്ടിമറിച്ചായിരുന്നു കുറെ സെമിയില്‍ എത്തിയത്. 2014 ലെ യുഎസ് ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള താരമാണ് സിലിച്ച്. 2009 ലെ യുഎസ് ഓപ്പണില്‍ അന്നത്തെ ലോക രണ്ടാം നമ്പര്‍ താരമായിരുന്ന ആന്‍ഡി മുറേയെ നാലാം റൗണ്ടില്‍ പരാജയപ്പെടുത്തിയതോടെയാണ് സിലിച്ച് ലോകശ്രദ്ധ നേടിയിരുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.