2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

250 കായിക താരങ്ങള്‍ ; പരിശീലനത്തിന് 13 ഒളിംപിക്‌സ് സെന്ററുകള്‍

 

തിരുവനന്തപുരം: 2020, 24, 28 വര്‍ഷത്തെ ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ കായികതാരങ്ങളെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടു 11 കായിക ഇനങ്ങളാണ് ‘ഓപ്പറേഷന്‍ ഒളിംപിയ പദ്ധതി’യില്‍ കേരളം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 250 കായിക താരങ്ങള്‍ക്കാണ് പദ്ധതിക്ക് കീഴില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക. പദ്ധതിക്കായി 2017-18 മുതല്‍ 2024-25 വരെ 440 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന്‍ ഒളിംപിയ പദ്ധതിയില്‍ പരിശീലനം നല്‍കുന്നതിനായി വിവിധ ജില്ലകളിലായി 13 ഒളിംപിക്‌സ് സെന്ററുകള്‍ ആരംഭിക്കും.
ആര്‍ച്ചറി (വയനാട്), അത്‌ലറ്റിക്‌സ് (തിരുവവനന്തപുരം, പാലക്കാട്), ബാഡ്മിന്റണ്‍ (എറണാകുളം, കണ്ണൂര്‍), ബോക്‌സിങ് (കോഴിക്കോട്), കനോയിങ് ആന്റ് കയാക്കിങ് (കൊല്ലം), സൈക്ലിങ് (തിരുവനന്തപുരം), ഫെന്‍സിങ് (തൃശൂര്‍), റോവിങ് (ആലപ്പുഴ), ഷട്ടിങ് (വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം), സ്വിമ്മിങ് (തിരുവനന്തപുരം), റെസ്്‌ലിങ് (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് ഒളിംപിക്‌സ് സെന്ററുകള്‍ ആരംഭിക്കുന്നത്.
റസ്‌ലിങിലും ബോക്‌സിങിലും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പരിശീലനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News